രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 60,963 പേര്‍ക്ക് രോഗബാധ ; 834 പേര്‍ മരണമടഞ്ഞു

0

ന്യുഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 60,963 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 834 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,29,639 ആയി. 16,39,600 പേര്‍ രോഗമുക്തരായി. 64,39,48 പേര്‍ ചികിത്സയിലുണ്ട്. ഇതിനകം 46,091 പേര്‍ മരണമടഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ വരെ 2,60,15,297 സാംപിളുകള്‍ പരിശോധിച്ചു.

ഇന്നലെ മാത്രം 7,33,449 സാംപിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു. അതേസമയം, ലോകത്താകെ 20,522,191 ആളുകള്‍ മരാഗബാധിതരായി. 745,927 പേര്‍ മരണമടഞ്ഞു. 13,441,913 പേര്‍ രോഗമുക്തരായപ്പോള്‍, 6,334,351 പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തോളം പേര്‍ രോഗികളായി. ആറായിരത്തിലേറെ പേര്‍ മരിച്ചു. അമേരിക്കയില്‍ രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.67 ലക്ഷവും.

ബ്രസീലില്‍ 31 ലക്ഷത്തിലേറെ പേര്‍ രോഗികളായപ്പോള്‍, 103,099 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 897,599 ആളുകള്‍ രോഗികളും15,131 പേര്‍ മരണമടയുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ 566,109 ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായി. 10,751 ആളുകള്‍ ഇതിനകം മരണമടഞ്ഞു. മെക്സിക്കോയില്‍ ഇതിനകം 492,522 പേര്‍ രോഗികളും 53,929 പേര്‍ മരിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.