കൊവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക പങ്കുവയ്ക്കുന്നതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം

0

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന വിവാദം മുറുകുമ്പോള്‍ കൊവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക പങ്കുവയ്ക്കുന്നതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം. ഓരോ ജില്ലയിലും പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍, കൊച്ചി പൊലീസ് തയ്യാറാക്കിയ ആപ്പിന് കൈമാറണമെന്ന നോഡല്‍ ഓഫീസര്‍ വിജയ് സാക്കറയുടെ നിര്‍ദ്ദേശത്തിനെതിരെ ദക്ഷിണ മേഖലാ ഐജി ഡിജിപിയെ സമീപിക്കുകയായിരുന്നു.

ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായ ക്രോഡീകരിക്കുന്നതിന് വേണ്ടി വിവരങ്ങള്‍ പ്രത്യേക ആപ്പിലേക്ക് അയക്കണമെന്നാണ് നോഡല്‍ ഓഫീസര്‍ കൂടിയായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയസാക്കറെ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടത്. അതേസയം ദില്ലി ആസ്ഥാനമായ ഒരു കമ്പനിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ ഏത് സര്‍വ്വറിലേക്കാണ് പോകുന്നതെന്ന കാര്യത്തിലും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വ്യക്തതയില്ല.

ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖലാ ഐജിയുടെ എതിര്‍പ്പ്. കൊച്ചിയില്‍ തയ്യാറാക്കിയ ആപ്പിലേക്ക് വിവരങ്ങള്‍ കൈമാറരുതെന്നാണ് ഹര്‍ഷിത അട്ടല്ലൂരി തന്റെ കീഴിലുള്ള എസ് പിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ഒഴികെയുള്ള മറ്റൊരു ആപ്പിലേക്ക് എങ്ങിനെ വിവരങ്ങള്‍ കൈമാറുമെന്നും ഇതില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് ഐജി ഡിജിപിക്ക് കത്ത് നല്‍കിയത്.

Leave A Reply

Your email address will not be published.