തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു

0

മാവേലിക്കര:തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമ്മാര്‍ അടക്കം ആറ് ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. അഞ്ച് നേഴ്‌സിംഗ് ജീവനക്കാര്‍ക്കും ഒരു അറ്റന്‍ഡര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 7-ാം തീയതി വരെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന എരുവ സ്വദേശിനിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്.

7-ാം തീയതി മുതല്‍ ഇവര്‍ കോറന്റീനിലായിരുന്നു. ഇവരുമായി പ്രാഥമിക സംമ്പര്‍ക്കത്തിലുള്ള ഡോക്ടര്‍മാരുള്‍പ്പടെ 35 പേരുടെ പരിശോധന ഇന്ന് നടക്കുമെന്നും സെക്കന്ററി കോഡാക്ടില്‍ വരുന്നവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.