പെട്ടിമുടി ദുരന്തം: തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി

0

രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ആകെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 56 ആയി ഉയര്‍ന്നു.

ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.തിരച്ചില്‍ എട്ടാംദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാറപൊട്ടിച്ചും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.