സ്‌നാപ്ഡ്രാഗണ്‍ 460 SoC പ്രോസസറുമായി മോട്ടോ ഇ 7 പ്ലസ് ഉടന്‍ വിപണിയില്‍

0

സ്നാപ്ഡ്രാഗൺ 460 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും മോട്ടോ ഇ 7 പ്ലസ്. ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും തന്റെ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഇവാൻ ബ്ലാസ് വ്യക്‌തമാക്കി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC ചിപ്‌സെറ്റാണ് മോട്ടോ ഇ 7 പ്ലസിൽ വരുന്നതെന്നും ലീക്ക് സൂചിപ്പിക്കുന്നു. ക്വാൽകോം ഈ വർഷം ജനുവരിയിൽ സ്നാപ്ഡ്രാഗൺ 460 മൊബൈൽ പ്ലാറ്റ്ഫോമിനൊപ്പം സ്നാപ്ഡ്രാഗൺ 662, സ്നാപ്ഡ്രാഗൺ 720 ജി എന്നി ചിപ്പ്സെറ്റുകൾ പ്രഖ്യാപിച്ചു.

SD460 ചിപ്‌സെറ്റ് 11nm പ്രോസസ്സറിൽ നിർമ്മിച്ചിരിക്കുന്ന ഫ്രീക്യുൻസി 1.8GHz ഉം അഡ്രിനോ 610 ജിപിയുവുമായി സിപിയുൻറെ എട്ട് കോറുകൾ വരുന്നു. അതിന്റെ മോഡൽ നമ്പർ സൂചിപ്പിക്കുന്നത് പോലെ തന്നെ മിഡ് റേഞ്ച് സെഗ്‌മെന്റിൽ വരുന്ന സ്മാർട്ട്ഫോണുകൾക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇവാൻ ബ്ലാസ് പങ്കിട്ട ചിത്രങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ, മോട്ടോ ഇ 7 പ്ലസ് സ്മാർട്ഫോണിന്റെ പുറകിലായി ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണം വരുന്നു.

വരുന്ന ക്യാമറകളിലൊന്ന് 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ്, എന്നാൽ അതിന്റെ രണ്ടാമത്തെ ക്യാമറയെ കുറിച്ച് വ്യക്തമായ ഒരു വിവരണം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു നൈറ്റ് വിഷൻ സവിശേഷതയോടെയായിരിക്കും ഇതിലെ ക്യാമറ വരുന്നതെന്ന് പറയുന്നു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും, 5,000 mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ച മോട്ടോ ഇ 6 പ്ലസിന്റെ പിൻഗാമിയായി മോട്ടോ ഇ 7 പ്ലസ് വരുന്നു. മുമ്പത്തെ ചോർച്ചയിൽ പ്രത്യക്ഷപ്പെട്ട ഫോണിന്റെ ചിത്രം ഡ്രോപ്പ് ഷെപ്പേഡ് നോച്ചിൽ വരുന്ന ഒരു സ്ക്രീൻ ഉണ്ടെന്ന് വെളിപ്പെടുത്തി. റിയർ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ലേസർ ഓട്ടോഫോക്കസ്, എൽഇഡി ഫ്ലാഷ് എന്നിവയും വരുന്നു. ഫോണിന്റെ പിന്നിലായി ഒരു ക്ലാസിക് ഫിംഗർപ്രിന്റ് റീഡറും ഉണ്ടാകും.

അതുപോലെ, ഫോണിൽ യുഎസ്ബി-സി പോർട്ട്, സ്പീക്കർ ഗ്രിൽ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുണ്ടെന്ന് വെളിപ്പെടുത്തി. മോട്ടോ ഇ 7 പ്ലസിന്റെ എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല.

Leave A Reply

Your email address will not be published.