ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

0

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. എസ്.പി.ബിയുടെ മകന്‍ എസ്.പി.ബി ചരണാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത്. ‘അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതോടെ ശ്വാസതടസ്സം കുറഞ്ഞു. എക്സറേ ഫലങ്ങള്‍ ഡോക്ടര്‍മാര്‍ എനിക്ക് കാണിച്ചു തന്നപ്പോള്‍ പ്രകടമായ പുരോഗതിയുണ്ടെന്ന് എനിക്ക് വ്യക്തമായി. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി” എസ്.പി.ബി ചരണ്‍ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13ന് രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍, അദ്ദേഹത്തിന് പൂര്‍ണമായും ബോധം വന്നുവെന്നും പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ പറഞ്ഞു. എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു.

 

Leave A Reply

Your email address will not be published.