പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് കൊവിഡ്

0

പാരിസ്: ഏഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കൊപ്പം പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് കൊവിഡ് എന്ന് റിപ്പോര്‍ട്ട്. ടീമിലെ മൂന്ന് താരങ്ങള്‍ കൊവിഡ് ബാധിതര്‍ ആയെന്ന് പിഎസ്ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും താരങ്ങളുടെ പേരുകള്‍ പറഞ്ഞിട്ടില്ല. നെയ്മര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ഇവര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നിരീക്ഷണത്തിലാണെന്നും താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പരിശോധന വരും ദിവസങ്ങളില്‍ തുടരും എന്നും പിഎസ്ജി നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നെയ്മറടക്കമുള്ളവര്‍ പോസിറ്റീവായത്.

Leave A Reply

Your email address will not be published.