ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാര്‍സലീഞ്ഞോയെ സ്വന്തമാക്കി ഒഡീഷ എഫ്സി

0

ഭുവനേശ്വര്‍: ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാര്‍സലീഞ്ഞോയെ സ്വന്തമാക്കി ഒഡീഷ എഫ്സി. ഒരു വര്‍ഷത്തേക്കാണ് മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരാര്‍. ഒഡീഷക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മികച്ച സീസണാണ് ലക്ഷ്യമിടുന്നതെന്നും മാര്‍സലീഞ്ഞോ വ്യക്തമാക്കി. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിന്റെ ബി ടീമിനായി കളിച്ചാണ് മാര്‍സലീഞ്ഞോ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്.

പിന്നീട് യുഎഇ, ഗ്രീസ്, സ്പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മാര്‍സലീഞ്ഞോ ലീഗിലെ ഗോളടിവീരന്‍മാരില്‍ മൂന്നാം സ്ഥാനക്കാരനാണ്. ഐഎസ്എല്‍ കരിയറില്‍ 63 മത്സരങ്ങളില്‍ 31 ഗോളുകളും 18 അസിസ്റ്റുകളും സ്വന്തമാക്കി. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഇക്കുറി ഗോവയിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നത്. നവംബറില്‍ ആരംഭിക്കുന്ന ഏഴാം സീസണ്‍ പൂര്‍ണമായും അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും.

Leave A Reply

Your email address will not be published.