സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളീ രാമകൃഷ്ണന്റെ നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു

0

മുംബൈ: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളീ രാമകൃഷ്ണന്റെ നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു. മുരളീ രാമകൃഷ്ണന്റെ നിയമനം ആര്‍ബിഐ അംഗീകരിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഐസിഐസിഐ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് എത്തിയത്.

ഹോങ്കോങ് ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു മുരളി രാമകൃഷ്ണന്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമനം. ഐസിഐസിഐ ബാങ്കില്‍നിന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ ആയി വിരമിച്ച മുരളി രാമകൃഷ്ണന്‍ ജൂലൈയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസര്‍ ആയി ചേര്‍ന്നിരുന്നു. കെമിക്കല്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം ഐഐഎം ബാംഗ്ലൂരില്‍ നിന്നും ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിരുന്നു.

 

Leave A Reply

Your email address will not be published.