നടി റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം ചോദ്യം ചെയ്യുന്നത് തുടരുന്നു

0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലിന് ശേഷം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

മയക്കു മരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായി എന്‍സിബി കശണ്ടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിച്ചു വരുത്തിയത്. എന്നാല്‍ അറസ്റ്റിന് തയാറാണെന്നും, സ്നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടുകയാണെന്നും റിയ പ്രതികരിച്ചു. റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിറാന്‍ഡ എന്നിവരേയും എന്‍സിബി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

Leave A Reply

Your email address will not be published.