പന്തില്‍ സാനിറ്റൈസര്‍ പുരട്ടിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ച് ക്ലഡിയോണിന് സസ്പെന്‍ഷന്‍

0

ലണ്ടന്‍: പന്തില്‍ സാനിറ്റൈസര്‍ പുരട്ടിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ച് ക്ലഡിയോണിന് സസ്പെന്‍ഷന്‍. ഇംഗ്ലീഷ് കൗണ്ടി ടീമായ സസക്സ് ടീമിലെ താരമായിരുന്ന 37 കാരനായ ക്ലഡിയോണിനെതിരെയാണ് നടപടിയുണ്ടായത്.

മിഡില്‍സെക്സിനെതിരായ മത്സരത്തില്‍ പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) യുടെ ആരോപണത്തെ തുടര്‍ന്ന് മിച്ച് ക്ലഡിയോണെ സസ്പെന്‍ഡ് ചെയ്തു.

ഇതോടെ സറേയ്ക്കെതിരായ ബോബ് വില്ലീസ് ട്രോഫി മത്സരത്തില്‍ 14 അംഗ ടീമില്‍ ക്ലാഡിയോണ്‍ ഉള്‍പ്പെടില്ല. കോവിഡ് 19 പ്രതിസന്ധിയില്‍ ക്രിക്കറ്റിലെ കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പ്രകാരം പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുന്നത് വരെ വിലക്കിയിരുന്നു.

 

Leave A Reply

Your email address will not be published.