കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നോട്ടീസ്

0

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാലി ഹില്ലിലെ ഓഫീസില്‍ ഇന്നലെ പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോര്‍പ്പറേഷന്‍ ഗേറ്റില്‍ നോട്ടീസ് പതിച്ചത്.

അനുമതി വാങ്ങാതെയുള്ള നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ പൊളിച്ച് കളയുമെന്ന് നോട്ടീസിലുണ്ട്. തുടര്‍ന്ന് വിമര്‍ശനവുമായി കങ്കണയെത്തി. തന്റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവര്‍ ബുള്‍ഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തു.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു കങ്കണ. വിമര്‍ശനങ്ങള്‍ പരിധി വിട്ടപ്പോള്‍ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായത്.

 

Leave A Reply

Your email address will not be published.