തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

0

ഗുണ്ടൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. ആന്ധ്രാ പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് ആദ്യസിനിമയില്‍ അഭിനയിക്കുന്നത്. വെങ്കടേശിനെറ ബ്രഹ്മ പുത്രുഡുവിലുടെയായിരുന്നു അരങ്ങേറ്റം.

വില്ലന്‍, കോമഡി വേഷങ്ങളും ജയപ്രകാശിന് ഇണങ്ങിയിരുന്നു. 2008ല്‍ റൊമാന്റിഡ് കോമഡി വേഷവും അദ്ദേഹം കൈകാര്യം ചെയ്തു. തമിഴില്‍ ഇറങ്ങിയ ഉത്തമപുത്രനിലും അഭിനയിച്ചു. തമിഴിലും അദ്ദേഹം തന്നെയാണ് ശബ്ദം നല്‍കിയത്. ആര്, ആഞ്ജനേയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാധ, മക്കള്‍, നിരഞ്ജയന്‍, ദുഷ്യന്ത്.

 

Leave A Reply

Your email address will not be published.