ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുത് : കൊവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി

0

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് കൊവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രുതപരിശോധനയില്‍ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 95,735 പേര്‍ രോഗികളായതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,65,863 ആയി ഉയര്‍ന്നു. ഇന്നലെ 1172 പേര്‍ മരിച്ചതോടെ ആകെ മരണം 75,000 കടന്നു. ഇതോടെ ഇതുവരെ മരണം 75,062 ആയി. 34,71,783 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇനി ചികിത്സയിലുള്ളത് 9,1908 പേരാണ്. കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം പുതിയ രോഗികളാണുണ്ടായത്. ഇന്നലെ മാത്രം 23,816 പേര്‍ രോഗബാധിതരായി.

 

Leave A Reply

Your email address will not be published.