പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

0

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലര്‍ ഫിനാന്‍സ നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപ കര്‍ നല്‍കിയ നിവേദനത്തിന്‍മ്മേലാണ് സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

തന്റെ നിയോജകമണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്കാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നിക്ഷേപ തുക നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. നിക്ഷേപ തുക തിരിച്ചുകിട്ടുന്നകാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് ഇവര്‍ നേരിടുന്നത്. കൂടാതെ പൊലീസ് അന്വേഷണ ത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ ആശങ്ക യാണ് ഇവര്‍ നേരിടുന്നതും. നിക്ഷേപ തുക എത്രയും വേഗം ഇവര്‍ക്ക് തിരികെ ലഭിക്കാന്‍ സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമായി കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

 

Leave A Reply

Your email address will not be published.