ലോക്ഡൗണ്‍ ഇളവുകള്‍ : സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരാമെന്ന മുന്നറിപ്പുമായി ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതോടെ കൊവിഡ് മരണനിരക്ക് ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്ന 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്ന മന്ത്രി വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരാമെന്നും ആരും വഴിയില്‍ കിടക്കാന്‍ ഇടവരത്. കോളനികളിലും മറ്റും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും പറയുകയായിരുന്നു.

ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, സിസിടിവി തുടങ്ങി കളമശേരി മെഡിക്കല്‍ കോളജില്‍ 350 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. റീജണല്‍ കാന്‍സര്‍ സെന്ററിനും 350 കോടിയുടെ അംഗീകാരം കിഫ്ബിയില്‍ നിന്ന് ലഭിച്ചു. താലൂക്ക് ആശുപത്രികളും മെച്ചപ്പെടുത്തുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90% പേരും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്നമുള്ളവരുമാണ്.

പ്രായം കൂടിയവരെ റിവേഴ്സ് ക്വാറന്റീനിലൂടെ കൊവിഡില്‍ നിന്ന് പ്രതിരോധിക്കണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ജീവിത ശൈലി രോഗങ്ങള്‍ ഉള്ളതും കൊവിഡ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്. കേരളത്തില്‍ മരണസംഖ്യ കൂടുമെന്ന് റിപ്പോര്‍ട്ട് വരാന്‍ കാരണമതാണ്. എങ്കിലും അത് നേരിടാന്‍ നാം സജ്ജമാണ്. പ്രായമുള്ളവരിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരാം. ലോകത്ത് വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. വരാനിരിക്കുന്ന നാളുകള്‍ വന്നതിനേക്കാള്‍ കടുത്ത ഘട്ടമാണെന്നും അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു.

 

Leave A Reply

Your email address will not be published.