സൈനിക, പ്രതിരോധ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും ഫ്രാന്‍സും

0

ദില്ലി: സൈനിക, പ്രതിരോധ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും ഫ്രാന്‍സും. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. ഇന്നാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് കൈമാറി.

അതിര്‍ത്തിയില്‍ അശാന്തി തുടരുമ്പോള്‍ ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഫ്രാന്‍സ് പ്രതിരോധമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍ റഫാല്‍ വിമാനങ്ങള്‍ അണി നിരത്തി വ്യോമാഭ്യാസ പ്രടകനവുമുണ്ടായിരുന്നു.

തേജസ് യുദ്ധവിമാനങ്ങളും, സാരംഗ് ഹെലികോപ്റ്ററുകളും വായുവില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്ന് അഞ്ച് യുദ്ധവിമാനങ്ങള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനക്ക് കൈമാറുകയായിരുന്നു. അതേസമയം റഫാലിന്റെ വരവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിരോധ രംഗത്ത് റഫാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയും പറഞ്ഞു.

Leave A Reply

Your email address will not be published.