സൗദിയില്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൂടെ സ്വകാര്യവത്ക്കരണ നീക്കത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

0

റിയാദ്: സൗദിയില്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൂടെ സ്വകാര്യവത്ക്കരണ നീക്കത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2017ല്‍ രൂപവത്കരിച്ച സമിതിയുടെ പ്ലാന്‍ അനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊര്‍ജ-വ്യവസായം, ജലം-കൃഷി, പരിസ്ഥിതി, തൊഴില്‍, ഹജ്ജ് -ഉംറ, ടെലി കമ്യൂണിക്കേഷന്‍, ഭവന നിര്‍മാണം, തദ്ദേശഭരണം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ സര്‍വകലാശാലകള്‍, വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും സ്വകാര്യ മേഖലക്ക് കൈമാറും. സിവില്‍ ഏവിയേഷന്‍, പൊതുഗതാഗതം, തുറമുഖങ്ങള്‍, സൗദി എയര്‍ലൈന്‍സ്, സൗദി റെയില്‍വേ എന്നിവയുടെ സ്വകര്യവത്കരണമാണ് നടക്കുക. ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ സൗദി പോസ്റ്റ് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങള്‍ സ്വകര്യ മേഖലക്ക് കൈമാറുന്നുണ്ട്.

ഊര്‍ജ രംഗത്ത് ജുബൈല്‍, യാംബു റോയല്‍ കമീഷന്‍, കിങ് അബ്?ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കാസ്റ്റ്), കിങ് അബ്ദുല്ല സിറ്റി ഫോര്‍ റിന്യൂവബിള്‍ എനര്‍ജി, വ്യവസായ നഗരങ്ങള്‍ എന്നിവയും സ്വകര്യവത്ക്കരണ പട്ടികയിലുണ്ട്. ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകള്‍, നാഷനല്‍ വാട്ടര്‍ കമ്പനി തുടങ്ങിയവയാണ് ജല-കൃഷി മന്താലയത്തിന് കീഴില്‍ സ്വകര്യവത്ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.