ഒമാനില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

0

മസ്‌കറ്റ്: ഒമാനില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി. താപനില പരിശോധിക്കല്‍, രോഗാണുമുക്തമാക്കല്‍, മുഖാവരണം ധരിക്കല്‍, ക്ലാസുകളില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നീ പ്രതിരോധ നടപടികള്‍ പ്രാവര്‍ത്തികമാക്കും.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മുഖാവരണം ധരിക്കേണ്ടതില്ല. പതിനാറ് കുട്ടികള്‍ ഉള്ള ക്ലാസുകള്‍ മൂന്നു മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഇതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ക്ലാസുകള്‍ നാല് മണിക്കൂര്‍ ആയിരിക്കും അധ്യയനം നടത്തുക. എന്നാല്‍ വളരെ കൂടുതല്‍ വിദ്യാര്‍ത്ഥി സാന്ദ്രതയുള്ള ക്ലാസുകള്‍ മൂന്നിലൊന്ന് എണ്ണത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ അനുമതിയുളളൂ. ഓണ്‍ലൈന്‍ പഠന രീതികള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.