മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ചു മരിച്ചു

0

പട്‌ന: മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ചു മരിച്ചു. 74 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേതൃത്വത്തോട് കലഹിച്ച് കഴിഞ്ഞ ദിവസം ആര്‍ജെഡിയില്‍ നിന്ന് രഘുവംശ പ്രസാദ് രാജി വച്ചിരുന്നു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയായിരുന്നു പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. എന്നാല്‍, രോഗം ഭേദമായി വന്നശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നായിരുന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.

Leave A Reply

Your email address will not be published.