രാജ്യത്ത് നിന്നുളള രത്ന, ജ്വല്ലറി കയറ്റുമതി 1764.06 മില്യണ്‍ ഡോളറായി ഉയര്‍ന്നു

0

മുംബൈ: 2020 ഓഗസ്റ്റില്‍ രാജ്യത്ത് നിന്നുളള രത്ന, ജ്വല്ലറി കയറ്റുമതി 1764.06 മില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. 2020 ഏപ്രിലില്‍ ഇത് 36 മില്യണ്‍ ഡോളറായിരുന്നു. 2020 ഓഗസ്റ്റില്‍ 1764.06 മില്യണ്‍ ഡോളറായി ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2020 ഏപ്രിലില്‍ 36 മില്യണ്‍ ഡോളറായിരുന്നു സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. യുഎസ്, ചൈന തുടങ്ങിയ അന്താരാഷ്ട്ര വിപണികളില്‍ വജ്രങ്ങള്‍ക്കും ജ്വല്ലറികള്‍ക്കുമുള്ള ഡിമാന്‍ഡിലെ വളര്‍ച്ചയാണ് വീണ്ടെടുക്കലിന് കാരണം.

യൂറോപ്പ് മുതലായ മേഖലകള്‍ വ്യാപാരത്തിനായി തുറക്കുകയും ചെയ്തു. അതേസമയം മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 2020 ഓഗസ്റ്റിലെ മൊത്തം കയറ്റുമതിയില്‍ 41.55 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, 2019 ഓഗസ്റ്റില്‍ 3018.32 യുഎസ് ഡോളറിന്റെ മൊത്തം കയറ്റുമതി നടന്നിരുന്നു.

‘കയറ്റുമതിക്ക് വേണ്ടി നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നതിനാല്‍ സമീപ കാലത്ത് ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങള്‍. ദീര്‍ഘകാലത്തേക്ക് ഈ അവസ്ഥ തുടരുമെന്നും വിശ്വസിക്കുന്നു. യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ വിപണികളില്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ പ്രാരംഭ സൂചനകള്‍ കണ്ടുതുടങ്ങിയരിക്കുന്നു, കയറ്റുമതി ഓര്‍ഡറുകളില്‍ കഴിഞ്ഞ നാല് -അഞ്ച് മാസങ്ങളായി ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തി, ‘ ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (ജിജെസി) ദേശീയ ഡയറക്ടറായ എസ് അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.