വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

0

കരിപ്പൂര്‍: യുഎഇയിലേക്ക് വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്.

15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടികൂടിയത്. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.

Leave A Reply

Your email address will not be published.