ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു

0

മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. എനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് ശ്രീശാന്ത് വിലക്കിന്റെ കാലവാവധി കഴിഞ്ഞതിന് ശേഷം പറഞ്ഞത്. ഫിറ്റ്നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും ശ്രീശാന്തിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ശ്രീശാന്ത് അതിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. കൂടാതെ ദേശീയ ടീമിലേക്ക് ഒരിക്കല്‍കൂടി തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.