ഒരു ദിവസത്തെ വാര്‍ത്ത കണ്ട് തെറ്റിദ്ധരിക്കുന്നവരല്ല നാട്ടിലെ ജനങ്ങളെന്ന് മനസ്സിലാക്കണം : മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും മാധ്യമവാര്‍ത്തകളിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് പിരോഗതി പ്രാപിക്കരുതെന്ന മാനസികാവസ്ഥയിലുള്ളവരാണ് ഇവര്‍. ഇപ്പോള്‍ മഹാമാരിയുടെ ഭാഗമായി രോഗവ്യാപനം കുറച്ചുകൂടുന്നു. നേരത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിനലായിരുന്നു അങ്ങനെ മാനസികാവസ്ഥയുള്ളവരെ പ്രശ്നം. എങ്ങനെയെങ്കിലും വ്യാപിച്ചു കിട്ടണം. അതിലായിരുന്നു അവടെ ലക്ഷ്യം അതിനുതകുന്ന സന്ദേശം അവരുടെ നാട്ടിലേക്ക് നല്‍കിയെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ രോഗവ്യാപനം തടയാന്‍ കഴയാത്ത വിധം കൂടി.

എന്നാല്‍ മരണം വലിതോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതില്‍ ആശ്വാസിക്കാം. ലോകത്തിന്റെ മുന്‍ നിരയില്‍ ആ പട്ടികയിലാണ് കേരളം ഉള്ളത്. അവിടെയും ഈ മാനസികാവസ്ഥകാര്‍ക്ക് വിഷമമാണ്. എങ്ങനെയെങ്കിലൂം ഈ അവസ്ഥ മാറണം. അതിന് അവര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നോ അത് നടക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. ചിലര്‍ മറ്റു ചില പ്രചാരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്.

ഇന്നത്തെ ഒരു പ്രധാന മാധ്യമത്തിന്റെ തലക്കെട്ട് കണ്ടാല്‍ തോന്നും ലൈഫ് മിഷന്‍ എന്നത് വലിയ കമ്മീഷന്റെയും കൈക്കൂലിയുടെയും രംഗമാണെന്ന്. 2,26,000ല്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി, ജീവിതകാലത്ത് ഒരു വീടുണ്ടാകുമെന്ന് കരുതാന്‍ പറ്റാത്ത പലരും സ്വന്തം വീടുകളില്‍ കഴിയുന്നു. അത് അഴിമതിയുടെ ഭാഗമാണോ? നിങ്ങളുടെ എല്ലാം പ്രദേശത്ത് വീടുകള്‍ പൂര്‍ത്തിയാക്കിയില്ലേ? എങ്ങനെയാണ് വീട് പൂര്‍ത്തിയാക്കിയതെന്ന് നിങ്ങള്‍ക്ക് അറിയില്ലേ. അത് നാടിന്റെ ഭാഗമാണ്. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.

ആ നേട്ടം കരിവാരിതേക്കണോ. അതിന് നെറികേടിന്റെതായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഏതെങ്കിലും കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൃത്തികേട് നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കണം. തലക്കെട്ട് കഴിഞ്ഞ് അവസാന ഭാഗത്തേക്ക് വരുമ്പോള്‍ പറയുന്നു ലൈഫ് മിഷന് ഇതുമായി ബന്ധമില്ലെന്ന്. ഇതാണോ മര്യാദ. ലൈഫ് മിഷനേയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ചവരെയും ആകെ കരിവാരിതേക്കുകയാണ്. ഇതാണ് നാട്ടില്‍ നടക്കുന്നത്. ശരിയായ കാര്യങ്ങള്‍ നാട്ടില്‍ നിന്ന് മറച്ചുവയ്ക്കണമെന്നത് ഈ മാനസികാവസ്ഥക്കാര്‍ കരുതുന്നത്. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് തെറ്റിദ്ധരിക്കുന്നവരല്ല നാട്ടിലെ ജനങ്ങളെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.