തപാല്‍ നിക്ഷേപകര്‍ക്കായി പഴയ മാഗ്നറ്റിക് എ.ടി.എം. കാര്‍ഡിന് പകരം ഇനി മുതല്‍ സൗജന്യ ചിപ്പ് കാര്‍ഡ്

0

കോഴിക്കോട്: തപാല്‍ നിക്ഷേപകര്‍ക്കായി പഴയ മാഗ്നറ്റിക് എ.ടി.എം. കാര്‍ഡിന് പകരം ഇനി മുതല്‍ സൗജന്യ ചിപ്പ് കാര്‍ഡ്. കാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാര്‍ക്കും ഈ കാര്‍ഡ് ലഭിക്കും. പ്രധാന തപാല്‍ ഓഫീസുകളില്‍ ഇതിന്റെ വിതരണം ആരംഭിച്ചു.

രാജ്യത്തെ എല്ലാ തപാല്‍ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാപൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. തപാല്‍ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകള്‍ക്ക് പുതിയ കാര്‍ഡ് ഉപയോഗിക്കാം.

ബാങ്ക് എ.ടി.എമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാര്‍ഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാര്‍ഡ് റുപേ ഡെബിറ്റ് കാര്‍ഡ് കൂടിയാണ്. ഓരോ കാര്‍ഡിലും യുണീക് ഐ.ഡി. നമ്പര്‍ ഉണ്ടാവും. എന്നാല്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ്ങിനും പണമിടപാടുകള്‍ക്കും മാത്രം വേറൊരുതരം ക്യു.ആര്‍. കാര്‍ഡ് ആവശ്യമാണ്.

Leave A Reply

Your email address will not be published.