75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ്

0

ലക്‌നൗ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയതായി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി അറിയിച്ചു. കൊവിഡ് പരിശോധനകള്‍ ഒരു കോടിയിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് 1 മില്യണ്‍ കൊവിഡ് പരിശോധനകള്‍ നടത്തുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറും.

ഇപ്പോള്‍ പ്രതിദിനം 2 ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. ഒറ്റ ദിവസം 147802 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. 24 മണിക്കൂറിനുളളില്‍ 6239 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 312036 ആയി ഉയര്‍ന്നെന്ന് ആരോ?ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 4429 പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പത്രസമ്മേളനത്തില്‍ അവസ്തി വിശദീകരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.