പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

0

ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്തെ നിയന്ത്രങ്ങള്‍ പാലിച്ചേ മതിയാകുവെന്നും മരുന്ന് കണ്ടെത്തുന്നത് വരെ ഈ പ്രതിസന്ധി തുടരുമെന്നും അതിര്‍ത്തിയില്‍ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികര്‍ക്ക് പിന്നില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും മോദി വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുക. ഇത് പ്രകാരം നാല് മണിക്കൂര്‍ വീതമായിരിക്കും ഇരുസഭകളും പ്രവര്‍ത്തിക്കുക.

രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ മുതല്‍ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്‌സഭയും ചേരും. പ്രണബ് മുഖര്‍ജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരുടെ പേര് ദില്ലികലാപത്തിന്റെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തില്‍ ബിനോയ് വിശ്വം, കെ.കെ.രാഗേഷ്, എ.എം.ആരിഫ് തുടങ്ങിയവര്‍ നോട്ടീസ് നല്കിയിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തില്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

Leave A Reply

Your email address will not be published.