ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു

0

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് വില മൂന്നിരട്ടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് തീരുമാനിച്ചു.

എല്ലാ ഇനത്തിലുമുള്ള ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയാണെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ലോകത്ത് ഏറ്റവും അധികം ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം ഉള്ളിക്കായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.

Leave A Reply

Your email address will not be published.