കോവിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങള്‍ : പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാന്‍ എം.പി

0

ജയ്പൂര്‍: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി അംഗങ്ങള്‍ക്ക് നിര്‍ബന്ധിതമായി നടപ്പാക്കിയ കോവിഡ് 19 പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാന്‍ എം.പി. ഹനുമാന്‍ ബെനിവാള്‍. എം പിയ്ക്ക് നടത്തിയ പരിശോധനയുടെ ഫലങ്ങള്‍ വ്യത്യസ്തമായാണ് ലഭിച്ചത്. പരിശോധന നടത്തിയത് ഐ.സി.എം.ആറായിരുന്നു.

നാട്ടിലേക്ക് മടങ്ങിയ ഹനുമാന്‍ ബെനിവാള്‍ ജയ്പുര്‍ സവായ് മാന്‍ സിങ് ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് തനിക്ക് ലഭിച്ച രണ്ട് ഫലങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ടുദിവസത്തെ ഇടവേളയിലാണ് എം.പി. പരിശോധന നടത്തിയത്. രണ്ടും ആര്‍ടിപിസിആര്‍ പരിശോധനകളായിരുന്നു. ആന്റിജന്‍ പരിശോധനയേക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് കണക്കാക്കുന്ന പരിശോധനയാണ് ആര്‍ടിപിസിആര്‍.

Leave A Reply

Your email address will not be published.