പമ്പയിലെ മണല്‍ കടത്തു സംബന്ധിച്ച് വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

0

കൊച്ചി: പമ്പയിലെ മണല്‍ കടത്തു സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ കൊടുത്ത ഹര്‍ജിയില്‍ രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ആയിരുന്നു വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 26നാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇത് ചോദ്യം ചെയ്താണ് സര്‍ക്കാരിനു വേണ്ടി വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ജില്ലാകളക്ടര്‍ക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കൂടാതെ ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണല്‍ നീക്കാന്‍ തീരുമാനിച്ചത് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.