രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്നലെ 1,054 പേര്‍ കൂടി മരണമടഞ്ഞു

0

ന്യുഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 49,30,237 ആയി. ഇന്നലെ 1,054 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 80,776ല്‍ എത്തി. 9,90,061 പേര്‍ ചികിത്സയിലുണ്ട്. 38,59,400 പേര്‍ ഇതുവരെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 5,83,12,273 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 10,72,845 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8% ആയി കുറഞ്ഞു. അതേസമയം, ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 2.94 കോടി പിന്നിട്ടു. 9.32 ലക്ഷത്തിലേറെ പേര്‍ മരണമടഞ്ഞു. 2.12 കേടിയിലേറെ പേര്‍ രോഗമുക്തരായപ്പോള്‍ 72 ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ 67 ലക്ഷത്തിലേറെ പേര്‍ രോഗികളായി.

1.99 ലക്ഷം പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 43 ലക്ഷത്തിലേറെ രോഗികളുണ്ട്. 1.32 ലക്ഷമാണ് മരണസംഖ്യ. റഷ്യയില്‍ പത്തര ലക്ഷത്തിലേറെ മരാഗികളുണ്ട്. 18,000 ഓളം പേര്‍ മരണമടഞ്ഞു. മെക്സിക്കോ ആണ് മരണസംഖ്യയില്‍ മൂന്നാമത്. ഇവിടെ 71,000 പേര്‍ മരണമടഞ്ഞു. യു.കെയില്‍ 41,500 പേരും ഇറ്റലിയില്‍ 35,600 പേരും ഫ്രാന്‍സില്‍ 30,900 പേരും പെറുവില്‍ 30,800 പേരും സ്പെയിനില്‍ 29,800 പേരും ഇതുവരെ മരിച്ചു.

Leave A Reply

Your email address will not be published.