സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ രാജി : നാലാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധ സമരം തുടരുന്നു

0

തിരുവനന്തപുരം/കൊല്ലം/പത്തനംതിട്ട/ പാലക്കാട്/കണ്ണൂര്‍/ വയനാട് : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാലാം ദിവസവും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുവജന സംഘടനകളുടെ പ്രതിഷേധ സമരം തുടരുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിേഷധവുമായി രംഗത്തെത്തിയത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പാലക്കാട് കലക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പാപ്പിനിശേരിയില്‍ യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. കൊല്ലത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരം നടത്തുന്നത്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ ഉന്തുംതള്ളുമുണ്ടായി. വയനാട്ടില്‍ എം.എസ്.എഫ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. ആലപ്പുഴ കലക്ടറേറ്റിലേക്കും എം.എസ്.എഫ് മാര്‍ച്ച് നടത്തിയിരുന്നു.

 

Leave A Reply

Your email address will not be published.