കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമായേക്കും ഡൊണാള്‍ഡ് ട്രംപ്

0

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമായേക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാക്‌സിന്റെ വളരെ അടുത്ത് എത്തിക്കഴിഞ്ഞു എന്നാണ് ട്രംപ് പറയുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് ട്രംപ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മേല്‍ വാക്‌സിന്റെ കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരെയുള്ള വാക്‌സിനില്‍ ഈ വര്‍ഷാവസാനത്തോടെ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പകര്‍ച്ച വ്യാധി വിദഗ്ധന്‍ ഡോക്ടര്‍ അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള ഗവേഷകര്‍ പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.