പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കാന്‍ തീരുമാനം

0

ദില്ലി: പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ശിഖ മാതൃക നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുന്നത്.

അതേസമയം നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തിന് ശേഷം നിര്‍മ്മാണം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന് തീരുമാനിച്ചാല്‍ രൂപരേഖ അന്തിമമായി തെരഞ്ഞെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ പ്രൊജക്ട്, ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി എന്നിങ്ങനെ നിര്‍മ്മാണത്തിനായി മൂന്ന് കമ്പനികളെയാണ് കേന്ദ്രം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നായിരിക്കും നിര്‍മ്മാണ കമ്പനിയെ തെരഞ്ഞെടുക്കുക. 60000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക.

 

Leave A Reply

Your email address will not be published.