വാഹന പരിശോധനക്കിടയില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

0

കോഴിക്കോട്: വാഹന പരിശോധനക്കിടയില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് താമരശ്ശേരി പൊലിസ് പിടികൂടി. 528 ഗ്രാം കഞ്ചാവാണ് കാറില്‍ നിന്നും കണ്ടെടുത്തത്. കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച് പൊലീസ് പിടികൂടിയത്.

കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി അഷ്റഫലി, വേനപ്പാറ പെരുവില്ലി നെച്ചൂളി മുസ്താഖ്, പടനിലം ചക്കാലക്കല്‍ റമീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി ഭാഗത്ത് വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടു പോകുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.