കേരളത്തിലടക്കം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0

ദില്ലി: കേരളത്തിലടക്കം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് വ്യക്തമാക്കി കേരളം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രാബുദ്ധെക്ക് രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞിരിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ ഐഎസ് ഭീകര സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു.

ഐഎസ് ബന്ധമുള്ളവര്‍ക്കെതിരെ ഇതുവരെ 17 കേസുകള്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലായി 122 പേര്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന ഐഎസ് പ്രചാരണം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. കേരളം കഴിഞ്ഞാല്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരസ്വാധീനമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.