സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കുമരുന്ന വിതരണം ചെയ്ത യുവാവ് പിടിയില്‍

0

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയും മയക്കുമരുന്ന വിതരണം ചെയ്ത യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ വിക്രം ഖിലേരിയാണ് ബെംഗളുരു പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. വളരെ ലളിതമായ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്‌നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്നാണ് പൊലീസ് പറയുന്നത്.

Leave A Reply

Your email address will not be published.