ഗവ.ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്ക് വാടക ഇളവ്

0

കൊച്ചി : ഗവ.ഐടി പാര്‍ക്കുകളിലെ 25,000 ചതുരശ്രയടി വിസ്തീര്‍ണം വരെ എടുത്തിട്ടുള്ള കമ്പനികള്‍ക്ക് ആദ്യ 10,000 ചതുരശ്രയടിക്ക് 3 മാസത്തേക്കു വാടക ഇളവ് നല്‍കാന്‍ ഐടി വകുപ്പ് ശുപാര്‍ശ ചെയ്തു. ബാക്കി 15000 അടി സ്ഥലത്തിനുള്ള വാടകയില്‍ മാറ്റമില്ല. 800 പേരിലേറെ ജോലി ചെയ്യുന്ന കമ്പനികള്‍ക്കും ആനുകൂല്യം ലഭിക്കും.

എന്നാല്‍ 25000 ചതുരശ്രയടിയില്‍ കൂടുതല്‍ എടുത്തിട്ടുള്ള വന്‍കിട കമ്പനികള്‍ക്ക് ഇളവില്ല. 10,000 ചതുരശ്രയടി വിസ്തീര്‍ണം വരെ എടുത്തിട്ടുള്ള ചെറിയ കമ്പനികള്‍ക്ക് ലോക്ഡൗണിന്റെ ഭാഗമായി 3 മാസത്തേക്കു വാടക ഒഴിവാക്കിയിരുന്നു. ഇളവുമൂലം നിലവില്‍ പാര്‍ക്കുകളുടെ വാടക ഇനത്തില്‍ മാസം 28 കോടിയുടെ കുറവാണുണ്ടായത്. ടെക്കികള്‍ വീട്ടിലിരുന്നു ജോലി ചെയ്യുകയും കോവിഡ് സൃഷ്ടിച്ച മാന്ദ്യം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്യാഷ് ഫ്‌ളോ പ്രശ്‌നങ്ങളുള്ളതിനാലാണ് ഇളവെന്ന് ഐടി വകുപ്പ് വക്താവ് പറയുന്നു.

Leave A Reply

Your email address will not be published.