രാജ്യസഭയിലെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി

0

ദില്ലി: രാജ്യസഭയിലെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റി ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തിരുന്നു. മന്ത്രിസഭ വിട്ട ശിരോമണി അകാലിദള്‍ ഒഴികെ എന്‍ഡിഎയിലെ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. അണ്ണാ ഡിഎംകെയും ബിജുജനതാദളും ചില വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാന്‍ സഹായിച്ചു.

കര്‍ഷകരെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന് ആരോപണം കൃഷിമന്ത്രി തള്ളി. ബില്ല് കര്‍ഷകരുടെ മരണവാണ്ടെന്നാണ് കോണ്‍ഗ്രസ് എംപി പ്രതാപ്‌സിംഗ് ബാജ്വ ആരോപിച്ചത്. കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും പറഞ്ഞിരുന്നു. ഇതോടെ സഖ്യകക്ഷികള്‍ എതിര്‍ത്താലും പരിഷ്‌ക്കാര നടപടികളുമായി മുന്നോട്ട് പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്തിന് കര്‍ഷകസംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുമ്പോഴാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും കടക്കുന്നത്.

Leave A Reply

Your email address will not be published.