ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു

0

ഷാര്‍ജ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് രാജസ്ഥാന്‍ റോയല്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വാട്‌സണ്‍, വിജയ്, ഡുപ്ലെസി, റായുഡു, ചൗള തുടങ്ങി സീനിയര്‍ താരങ്ങളുടെ കൂടാരമാണെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് സൂപ്പര്‍ കിംഗ്‌സ്. അതേസമയം ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സും ഇല്ലാതെയാണ് രാജസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പരുക്കില്‍ നിന്ന് മോചിതനായത് രാജസ്ഥാന് നേട്ടമാണ്. കേരളത്തിന്റെ രഞ്ജിതാരം റോബിന്‍ ഉത്തപ്പയ്ക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് തുറക്കാനാണ് സാധ്യത. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഡേവിഡ് മില്ലര്‍, ടോം കറന്‍ എന്നിവരായിരിക്കും രാജസ്ഥാന്റെ മറ്റ് വിദേശതാരങ്ങള്‍. അവസാന നാല് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.

Leave A Reply

Your email address will not be published.