നോയിഡയില്‍ 21 വയസ്സുകാരനും 20 കാരിയും വെടിയേറ്റ് മരിച്ച നിലയില്‍

0

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 21 വയസ്സുകാരനെയും 20 കാരിയെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിവാഹിതയായ യുവതിയും അവിവാഹിതനായ ചെറുപ്പക്കാരനും തമ്മില്‍ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലാണെന്ന് പൊലിസ് കണ്ടെത്തി.

എന്നാല്‍ ഇവര്‍ പരസ്പരം വെടിയുതിര്‍ത്തതാണോ, ഇരുവരിലൊരാള്‍ കൊലചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ”രണ്ടുപേരും അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. യുവതി വിവാഹിതയായിരുന്നുവെന്നതിനാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. ഇതാകാം സംഭവത്തിലേക്ക് നയിച്ചത്. വെടിയുതിര്‍ക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ” – സെന്‍ട്രല്‍ നോയിഡ ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.