പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപന

0

പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം. അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ‘ബ്രൂസ് ലീ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആവേശമുണര്‍ത്തുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

‘ഉണ്ണി മുകുന്ദന്‍ ഫിലിംസി’ന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന സിനിമയാവും ഇത്. നേരത്തെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്.

എട്ട് വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പുലിമുരുകനും മധുരരാജയും ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും വീണ്ടും ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.