ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 200 കിലോ കഞ്ചാവ് പിടികൂടി

0

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 200 കിലോ കഞ്ചാവ് പിടികൂടി. ബാലരാമപുരത്ത് വച്ചാണ് രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ സുരേഷ്, ജോമിത്ത്, വിപിന്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നാലാമനായി അന്വേഷണം നടക്കുന്നുണ്ട്.

ജോമിതിനെയും സുരേഷിനെയും സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടി. എന്നാല്‍, വിപിന്‍രാജും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബാലരാമപുരം പൊലീസാണ് വിപിന്‍ രാജിനെ പിടികൂടി എക്‌സൈസിന് കൈമാറിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു.

 

Leave A Reply

Your email address will not be published.