സി ആപ്റ്റിൽ വീണ്ടും എൻഐഎ;

0

നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് വിതരണം ചെയ്ത സംഭവത്തിൽ സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന.

ഖുര്‍ ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ ശേഖരിക്കുന്നു. വാഹനത്തിന്‍റെ ജിപിഎഫ് സംവിധാനവും പരിശോധിക്കും.

ഇതു രണ്ടാംതവണയാണ് എൻഐഎ സി ആപ്റ്റിലെത്തുന്നത്. നേരത്തെ സ്റ്റോർ കീപ്പർമാരുടെയും ചില ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. സിആപ്റ്റ് മുൻ ഡയറക്ടറും ഇപ്പോൾ എൽബിഎസ് ഡയറക്ടറുമായ എം. അബ്ദുൽ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

മന്ത്രി കെ. ടി ജലീലിന്റെ നി‍ർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിൽ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങൾ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു

Leave A Reply

Your email address will not be published.