റംസിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

0

കൊല്ലം കൊട്ടിയത്തു ഉറപ്പിച്ച വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിനെ തുടർന്ന മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ച്ര് അന്വേഷിക്കും. എസ്.പി കെ.ജി .സൈമണിന്റെ നേതൃത്വത്തിലെ സംഘമാണ് അന്വേഷിക്കുക. കേസിൽ അറസ്റ്റിലായ പ്രതി ഹാരീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽനിന്നും കൊട്ടിയം കൊട്ടുംപുറം പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന റഹീമിന്റെ മകൾ റംസി (24) മരിച്ച കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുൻപുള്ള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണിൽ സംസാരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹാരിസിന്റെ അമ്മയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയും കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.