അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു ; 35വയസ്സുകാരന്‍ അറസ്റ്റില്‍

0

കൊല്ലം: അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 35വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന ഇയാള്‍ പലദിവസങ്ങളിലും അയാളുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുവിന്റെ ഉപദ്രവമേറിയതോടെ കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അഞ്ചല്‍ പോലീസിനു വിവരം കൈമാറി. പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

Leave A Reply

Your email address will not be published.