ഐപിഎല്ലില്‍ 150 മത്സരം തികയ്ക്കുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരമായി ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്

0

അബുദാബി: ഐപിഎല്ലില്‍ 150 മത്സരം തികയ്ക്കുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരമായി ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. കൊല്‍ക്കത്തയ്ക്കെതിരെയാണ് പൊള്ളാര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തിന് മുന്‍പ് 150 എന്ന നമ്പറുളള പ്രത്യേക ജേഴ്സി പൊള്ളാര്‍ഡിന് ടീം സമ്മാനിച്ചു. കൊല്‍ക്കത്തയ്ക്കെതിരെ ഏഴ് പന്തില്‍ 13 റണ്‍സെടുത്ത താരം നിതീഷ് റാണയുടെ വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവര്‍ എറിഞ്ഞ പൊള്ളാര്‍ഡ് 21 റണ്‍സാണ് വഴങ്ങിയത്. 2015ന് ശേഷം ആദ്യമായാണ് പൊള്ളാര്‍ഡ് ഐപിഎല്ലില്‍ വിക്കറ്റ് നേടുന്നത്.

പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. 14 അര്‍ധ സെഞ്ചുറികളടക്കം 2786 റണ്‍സും 57 വിക്കറ്റുമാണ് പൊള്ളാര്‍ഡിന്റെ ആകെ സമ്പാദ്യം. 83 ആണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ രോഹിത് തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യജയം നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 54 പന്തില്‍ 80 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്.

 

Leave A Reply

Your email address will not be published.