സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ വേബിയോയെ ഏറ്റെടുത്ത് ഭാരതി എയര്‍ടെല്‍

0

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ വേബിയോ(Waybeo)യെ ഏറ്റെടുത്ത് ടെലികോം രംഗത്തെ ഭീമനായ ഭാരതി എയര്‍ടെല്‍. അതേസമയം എത്ര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി ക്ലൗഡ് ടെലിഫോണ്‍ രംഗത്ത് അനലറ്റിക്‌സ് നടത്തുന്ന സ്ഥാപനമാണ് വേബിയോ.

എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമാകുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. വഹന്‍, സ്‌പെക്ടാകോം, ലട്ടു കിഡ്‌സ്, വോയ്‌സ് സെന്‍ എന്നിവയാണ് മുന്‍പ് ഭാഗമായ കമ്പനികള്‍. ക്ലൗഡ് ഓഫറിങ്‌സിലെ മുന്നേറ്റം ലക്ഷ്യമിട്ടാണ് വേബിയോ ഏറ്റെടുത്തതെന്ന് എയര്‍ടെല്‍ തന്നെയാണ് അറിയിച്ചത്. 2024 ഓടെ ഇന്ത്യയിലെ ക്ലൗഡ് സേവന വിപണി 7.1 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്.

 

Leave A Reply

Your email address will not be published.