സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

0

സൗദി: സൗദിയിലെ ദമാം ദഹ്‌റാന്‍ മാളിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം, താനൂര്‍, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ് ( 22 ), വയനാട് സ്വദേശി അന്‍സിഫ് (22) എന്നിവരാണ് മരിച്ചത്.

സൗദി ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകവെ ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം നടന്നത്.

Leave A Reply

Your email address will not be published.