എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി.

0

കൊച്ചി: എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി. 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് തീരുമാനം. എതിർ ‍വാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി. വെള്ളിയാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് എം ശിവശങ്കർ ‍ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ‍ ജാമ്യേപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. എൻഫോഴ്സ്മെന്റ് കേസിലും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.

അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കറിന്റെ ‍ ഹൈക്കോടതിയിലുള്ള മുൻകൂർ ജാമ്യ ശ്രമം. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നാണ് എം ശിവശങ്കർ ‍ ഹൈക്കോടതിയെ അറിയിച്ചത്.വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസിന്റെ നീക്കം, ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചിരുന്നു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെന്നും എം ശിവശങ്കർ പറയുന്നു.

തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ലെന്നും എന്ത് കൊണ്ട് തന്നെ “ഹരാസ്” ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കർ ‍ ഹർജിയിൽ വ്യക്തമാക്കി. സ്വർണക്കള്ളക്കടത്തിൽ മാത്രം 34മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ‍ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും മുൻകൂർ ‍ ജാമ്യ ഹർജിയിൽ പറയുന്നു. 200/100 ആയിരുന്നു പൾസ്. മെഡിക്കൽ റെക്കോർഡുകൾ കള്ളം പറയില്ലെന്നും എം ശിവശങ്കർ ‍ വ്യക്തമാക്കി.

കസ്റ്റംസ് വാദം ഇങ്ങനെ:

മുൻകൂർ ‍ ജാമ്യഹർജിയെ എതിർത്ത കസ്റ്റംസ് നിലവിൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് കോടതിയിൽ വാദിച്ചത്. സമൻസ് കൈപ്പറ്റാൻ പോലും ശിവശങ്കർ വിസമ്മതിച്ചിരുന്നു. ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണ് എന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു.

അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന എം ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരാൻ തീരുമാനമായി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

Leave A Reply

Your email address will not be published.